കേരളത്തിലെ വിവിധ  കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കർമ സമിതി. പ്രതിഷേധ ദിനത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. 

പത്തനംതിട്ട: യുവതീ പ്രവേശത്തിനനുകൂലമായി ദേവസ്വം ബോർഡും സർക്കാരും സുപ്രീംകോടതിയിൽ നിലപാടെടുത്തതിനെതിരെ ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കർമ സമിതി അറിയിച്ചു. പ്രതിഷേധ ദിനത്തിന് ബിജെപി പിന്തുണയുണ്ട്. സർക്കാർ നിലപാടിനെതിരെ യുഡിഎഫും നേരത്തെ തന്നെ പരസ്യ പ്രതിഷേധം അറിയിച്ചിരുന്നു.