ശബരിമലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തന്‍ ആത്മാഹുതി ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് നാളെ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിന് ശബരിമല കര്‍മ്മസമിതി പിന്തുണ പ്രഖ്യാപിച്ചതായി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ അറിയിച്ചു.
കൊച്ചി: ശബരിമലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തന്‍ ആത്മാഹുതി ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് നാളെ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിന് ശബരിമല കര്‍മ്മസമിതി പിന്തുണ പ്രഖ്യാപിച്ചതായി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ അറിയിച്ചു.
വിശ്വാസങ്ങളെ ഇല്ലാതാക്കി പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചൊതുക്കാനുള്ള സര്‍ക്കാര്‍ നിലപാടാണ് ഭക്തന്റെ ആത്മാഹുതിയില്‍ വരെ എത്തിച്ചിരിക്കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ച് ശബരിമല ദര്‍ശനം സാധാരണ നിലയിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
വേണുഗോപാലന്‍ നായരുടെ മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരാണെന്നാരോപിച്ചാണ്ണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ സര്‍ക്കാ സര്‍ക്കാറിന്‍റെ ശ്രമത്തില്‍ മനം നെന്താണ് വേണുഗോപാലന്‍ നായര്‍ മരിച്ചതെന്ന് ബിജെപി ആരോപിച്ചു.
തിരുവനന്തപുരം മുട്ടട സ്വദേശിയാണ് വേണുഗോപാലന്‍ നായര്‍. ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിനു മുന്നില്‍ വേണുഗോപാലന്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകിട്ടോടെ മരിക്കുകയായിരുന്നു.
