പത്തനംതിട്ട:കേന്ദ്ര സർക്കാരിന്‍റെ സ്വദേശി ദർശൻ തീർത്ഥാടന പദ്ധതിക്ക് അന്തിമ രൂപം നൽകാൻ ശബരിമല ഉന്നതാധികാര സമിതി ഇന്ന് ചേരും. ശബരിമല വികസനത്തിനായി 100 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണത്തില്‍ 66 കോടി രൂപ കൊണ്ട് സന്നിധാനത്തും പമ്പയിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നിലവിലെ ധാരണ. എരുമേലിയില്‍ 3 കോടിയുടെ പദ്ധതികളും നടപ്പാക്കും. പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ സ്വകാര്യ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
ഏജന്‍സി തയ്യാറാക്കിയ രൂപരേഖയാണ് ഉന്നതിതാകാര സമിതി പ്രധാനമായും ചര്‍ച്ച ചെയ്യുക. പ്രസാദവിതരണം ,കുടിവെള്ളം വിതരണം, മാലിന്യ സംസ്‌കരണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുക.
44 കോടിയുടെ പദ്ധതിക്കാണ് നിലവില്‍ ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്ന ആവശ്യം ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഉന്നയിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ,അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.
