തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സമരം വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമെന്ന്  പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ലോകമെമ്പാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല വിഷയത്തിലെ സമരമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പോരാട്ടം തുടരുമെന്ന് ശ്രീധരൻപിള്ള വിശദമാക്കി. ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തിലുള്ള അയ്യപ്പഭക്തസംഗമം വൈകിട്ട് പുത്തരിക്കണ്ടത്ത് നടക്കും.

ശബരിമല സമരം പൂർണ്ണ വിജയമാണെന്ന് ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇത്തരമൊരു സമരം ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേർന്നതെന്നും നിരാഹാര സമരത്തിന് തുടക്കം കുറിച്ച എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ വിഘടനവാദികളുമായി ചേർന്ന് ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണ്. വിശ്വാസികളെ അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. സർക്കാരിന്‍റെ ഇത്തരം വിശ്വാസ വിരുദ്ധ നിലപാടുകൾക്കെതിരെ  ഭക്തർക്കൊപ്പം ചേർന്ന് സമരം തുടരുമെന്നും  എ എൻ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു