പത്തനംതിട്ട: പന്തളത്ത് ശബരിമല കർമ്മസമിതി പ്രവർത്തകരും സി പി എം പ്രവർത്തകരും തമ്മിൽ കല്ലേറ്. പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.  ശബരിമല കർമ്മസമിതിയുടെ പ്രകടനത്തിന് നേരേ സി പി എം പാർട്ടി ഓഫീസിൽ നിന്ന് കല്ലേറ് ഉണ്ടായെന്നാരോപിച്ചായിരുന്നു ആക്രമണം. 

കർമ്മസമിതി എം സി റോഡ് ഉപരോധിക്കുകയാണ്. 'കല്ലേറിൽ പന്തളം സ്റ്റേഷനിലെ സി പി ഒ രാജേഷി(43)ന് തലയ്ക്ക് പരിക്കേറ്റു. വഴിയാത്രക്കാർക്കും കർമ്മസമിതി പ്രവർത്തകർക്കും ഉൾപ്പെട്ടെ പത്തോളം പേർക്കാണ് പരിക്കേറ്റത്.