പമ്പയിലെ പ്രളയത്തെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍
പത്തനംതിട്ട: ശബരിമലയില്‍ തിരുവോണ പൂജകള്‍ക്ക് ഭക്തര്‍ എത്തുന്നത് ഹൈക്കോടതി വിലക്കി. പമ്പയിലെ പ്രളയത്തെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍.
പ്രളയത്തെ മൂലമുണ്ടായ ഭക്ഷ്യക്ഷാമത്തെ തുടർന്ന് ശബരിമലയിൽ പൂജാക്രമങ്ങൾ ചുരുക്കിയിരുന്നു. ആഹാര സാധനങ്ങൾ പമ്പയിൽ എത്തിക്കാൻ കഴിയാത്തതിനാലായിരുന്നു നടപടി. കനത്ത മഴയിൽ പമ്പാ അച്ചൻകോവിൽ നദികൾ കരകവിഞ്ഞതോടെ ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു. മാസ പൂജക്കായാണ് ശബരിമല നട തുറന്നത്.
