ക്ഷേത്രങ്ങളില്‍ സ്ത്രീകൾ പ്രവേശിക്കുന്നത് തടയാൻ കഴിയില്ലെന്നും  അവർ ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയിൽ അനുകൂല നിലപാടുകളുമായി ഭരണഘടനാ ബെഞ്ചിന്റെ തലവനായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ക്ഷേത്രങ്ങളില്‍ സ്ത്രീകൾ പ്രവേശിക്കുന്നത് തടയാൻ കഴിയില്ലെന്നും അവർ ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജീവിതത്തിൽ പുരുഷന്റെ തുല്യ പങ്കാളിയാണ് സ്ത്രീ. പുരുഷന് എത്രമാത്രം ബഹുമാനം ലഭിക്കുന്നുണ്ടോ അത്രതന്നെ സ്ത്രീക്കും ബഹുമാനം ലഭിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാര്‍ഥ വീടെന്നും അദ്ദേഹം വ്യക്തമാക്കി. കരുത്തേറിയതും സ്വതന്ത്രവുമായ ഒരു നിയമസംവിധാനമാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നിയസഭയ്ക്കും സര്‍ക്കാരിനും കോടതിക്കും ഉത്തരവാദിത്വമുണ്ട്. ഭരണഘടന തനിക്ക് അപ്രാപ്യമാണെന്നും താനതിനു പുറത്താണെന്നും ഒരു പൗരനും തോന്നലുണ്ടാവരുതെന്നും അദേഹം കൂട്ടിച്ചേർത്തു. 

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുകയും വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കുകയും ചെയ്ത സമീപകാല വിധികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കേരളത്തിലെ ഹാദിയ കേസിലെ വിധിയെക്കുറിച്ചും അദേഹം പരാമർശിച്ചു.