ശബരിമല യുവതി പ്രവേശന വിധിയില്‍ സിപിഎം നിലപാട് മയപ്പെടുത്തുന്നു. സ്ത്രീകളെ ശബരിമലയിലേക്ക് പോകാന്‍ സിപിഎം നിര്‍ബന്ധിക്കില്ലെന്നും സര്‍ക്കാറിനെതിരായി ശബരിമല വിഷയം മാറ്റാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും സിപിഎം.
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയില്‍ സിപിഎം നിലപാട് മയപ്പെടുത്തുന്നു. സ്ത്രീകളെ ശബരിമലയിലേക്ക് പോകാന്‍ സിപിഎം നിര്‍ബന്ധിക്കില്ലെന്നും സര്‍ക്കാറിനെതിരായി ശബരിമല വിഷയം മാറ്റാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
'പ്രായഭേദമെന്യേ എല്ലാ സ്‌ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ചരിത്രപരമാണ്. ഈ വിധി പ്രായോഗികമാക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ് ഇനി ചെയ്യേണ്ടത്. അതുചെയ്യാനുള്ള ചുമതല ഭരണസംവിധാനങ്ങൾക്കുമാത്രമല്ല, നാടിനു പൊതുവിലുണ്ട്. എന്നാൽ, വിധി നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്താനുള്ള പ്രതിഷേധ പരിപാടികൾക്ക് ചില വിഭാഗങ്ങൾ രംഗത്തുവന്നിരിക്കുകയാണ്.
എൽഡിഎഫ് സർക്കാരിനെതിരായ രാഷ്ട്രീയനീക്കത്തിനുള്ള വകയായി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മാറ്റാനാകുമോ എന്ന ലാക്ക് ചില കേന്ദ്രങ്ങൾക്കുണ്ട്. ഭക്തജനങ്ങൾ എന്ന മറവിൽ ഒരുകൂട്ടം വിശ്വാസികളെ സമരത്തിലിറക്കാനുള്ള പുറപ്പാട് ആരംഭിച്ചിരിക്കുന്നു. ഇതിന് പിന്തുണയും നേതൃത്വവുമായി യുഡിഎഫിലെയും ബിജെപിയിലെയും ചില നേതാക്കളും വിഭാഗങ്ങളും കൈകോർത്തിരിക്കുന്നു എന്നത് കാണേണ്ടതാണെന്നും കോടിയേര് പറയുന്നു.
അതേസമയം കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിധിയിലെ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രത്യക്ഷ സമരം തുടങ്ങിക്കഴിഞ്ഞു. വിശ്വാസ സമൂഹത്തിന് പൂർണ പിന്തുണയെന്നും ആരെങ്കിലും പുനപരിശോധന ഹര്‍ജി നല്‍കിയാൽ അതിനെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വിശ്വാസ സമൂഹത്തിനുണ്ടായ മുറിവുണക്കാന്‍ പൂര്‍ണ പിന്തുണയെന്നാണ് കോണ്‍ഗ്രസ് നിലപാട്.
പ്രത്യക്ഷ സമര പരിപാടികളുമായി ബിജെപിയും രംഗത്തെത്തി. യുവമോര്‍ച്ച, മഹിളാ മോര്‍ച്ച, എന്നിവരും പ്രതിഷേധം ശക്തമാക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത് ബിജെപി സമരം നടത്തി. ഇതിനിടെ സംയുക്തമായി പുന പരിശോധവ ഹര്‍ജി നല്‍കാൻ പന്തളം കൊട്ടാരവും തന്ത്രികുടുംബവും തീരുമാനിച്ചു. നേരത്തെ വിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ തന്ത്രിയടക്കമുള്ളവര്‍ കടുത്ത നിലപാടിലേക്ക് മാറിയിരിക്കുകയാണ്.
യുവതി പ്രവേശനത്തില്‍ നിയന്ത്രണം വേണമെന്ന മുൻ യുഡിഎഫ് സര്‍ക്കാരിന്‍റെ നിലപാടാണ് ഇപ്പോഴും കോണ്‍ഗ്രസിന്. പുനപരിശോധന ഹര്‍ജി നല്‍കാൻ തയാറെടുത്ത ദേവസ്വം ബോര്‍ഡിനെ വിരട്ടി പിന്തിരിപ്പിച്ചശേഷം വിധി നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാരിന്‍റെ നീക്കം സംശയാസ്പദമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസിനു പിന്നാലെ മുസ്ലിം ലീഗും വീശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസ് ഇന്ന് പത്തനംത്തിട്ടയില്‍ ഉപവാസ സമരം ആരംഭിച്ചു കഴഇഞ്ഞു. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നടക്കുന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആചാര അനുഷ്ഠാനങ്ങൾ പാലിക്കപ്പെടണം, സർക്കാർ നിലപാട് തിരുത്തണം തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം. എംപിമാരും ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസും ബിജെപിയും ശക്തമായ നിലപാടെടുത്തതിന് പിന്നാലെ കക്ഷികളുടെ പിന്തുണയില്ലാതെ പലയിടത്തും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സിപിഎമ്മും സര്‍ക്കാറും കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. കോടതി വിധിയാണെന്നും സര്‍ക്കാര്‍ നിലപാടല്ലെന്നും വിശ്വാസികളായ അണികളെ ബോധ്യപ്പെടുത്താനുള്ള പെടാപ്പാടിലാണ് സര്‍ക്കാര്‍. കോടതി വിധി നടപ്പാക്കുമെന്ന് പറയുമ്പോഴും തുലാമാസ പൂജയ്ക്കായി നട തുറക്കാനിരിക്കെ യുവതീ പ്രവേശനം എങ്ങനെ സാധ്യമാക്കാനാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.
