ശബരിമലയില്‍ സ്ത്രീകളെ എന്തിന് മാറ്റി നിര്‍ത്തണമെന്ന് സുപ്രീംകോടതി

ദില്ലി: ശബരിമലയില്‍ സ്ത്രീകളെ എന്തിന് മാറ്റി നിര്‍ത്തണമെന്ന് സുപ്രീംകോടതി. എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും ആരാധനാലയം തുറന്നു കൊടുക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്ന് ഭരണഘടനയുടെ 25(2) (ബി) വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു. 

ഭരണഘടനയനുസരിച്ച് മതവിശ്വാസത്തിനും ആചാരങ്ങള്‍ക്കുമുളള തുല്യാവകാശം സ്ത്രീകള്‍ക്കുണ്ടെന്നും കോടതി. ശബരിമലയിലെ സ്ത്രീ പ്രവേശന കേസിൽ സുപ്രീംകോടതിയിൽ വാദം കേൾക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. 

കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനാണ് ദേവസ്വം ബോര്‍ഡിന്‍റെ നീക്കം. ശബരിമലയിൽ 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന തീരുമാനം വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നുമാണ് സിപിഎം നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡ് കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്.