സുന്നിഐക്യം വൈകാതെ യഥാര്‍ഥ്യമാക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

First Published 15, Mar 2018, 2:44 AM IST
sadikali shihab thangal
Highlights
  • പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന ഭിന്നിപ്പ് അവസാനിപ്പിക്കാന്‍ ഇരു വിഭാഗത്തിലെയും നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രീയ നിലപാട് ഉള്‍പ്പെടെ എല്ലാ തലത്തിലുമുള്ള ഐക്യമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജിദ്ദ: സുന്നികള്‍ക്കിടയിലുള്ള ഐക്യം താമസിയാതെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പ്രവാസികളുടെ പുനരധിവാസത്തിനായി മുസ്ലിംലീഗ് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു.

കേരളത്തില്‍ എ.പി, ഇ.കെ സുന്നികള്‍ തമ്മിലുള്ള ഐക്യ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്.പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന ഭിന്നിപ്പ് അവസാനിപ്പിക്കാന്‍ ഇരു വിഭാഗത്തിലെയും നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രീയ നിലപാട് ഉള്‍പ്പെടെ എല്ലാ തലത്തിലുമുള്ള ഐക്യമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗള്‍ഫ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി മുസ്ലിംലീഗ് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് കൂടിയായ സാദിഖലി തങ്ങള്‍ പറഞ്ഞു.ജിദ്ദയിലെ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ കുടുംബ സുരക്ഷാ പദ്ധതിയില്‍  പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയവര്‍ക്കും അംഗമാകാമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു. പദ്ധതിയില്‍ അംഗമായവര്‍ മരണപ്പെട്ടാല്‍ ലഭിക്കുന്ന ആനുകൂല്യം രണ്ടു ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളും അറിയിച്ചു.


 

loader