പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാറിന് മാത്രമേ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും നാട്ടിലെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാനും കഴിയൂ എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

ചെങ്ങന്നൂര്‍: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുവെന്ന് സജി ചെറിയാന്‍. ഇത് ഒരു വ്യക്തിയുടെ വ്യക്തിപരമായ വിജയമല്ല. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാറിന് മാത്രമേ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും നാട്ടിലെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാനും കഴിയൂ എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. എല്ലാം ശരിയാവുമെന്ന് പറഞ്ഞത് ശരിയായിരുന്നുവെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഈ സന്ദേശം ചെങ്ങന്നൂരിലെ ജനങ്ങള്‍ കേരളത്തിന് കൈമാറുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചെങ്ങന്നൂര്‍ നഗരസഭയിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്.