ആദ്യ റൗണ്ട് വോട്ടെണ്ണലില്‍  സജി ചെറിയാന് 1379 വോട്ട് ലീഡ്

ചെങ്ങന്നൂര്‍: ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ സജി ചെറിയാന് 1379 വോട്ട് ലീഡ്. യുഡിഎഫ് അനുകൂല മേഖലകളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇവിടെയും സജി ചെറിയാന് തന്നെയാണ് മുന്‍തൂക്കം ലഭിക്കുന്നത്. തപാല്‍ വോട്ടുകള്‍ക്ക് ശേഷം മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള ബുത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. പിന്നീട് മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭ, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി എന്നിങ്ങനെയാണ് വോട്ടെണ്ണുന്നത്.