ക്വട്ടേഷന്‍ കേസില്‍ പ്രതിയായ സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്‍ കളമശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍. സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്നാണ് ഒളിവിലായിരുന്ന സക്കീര്‍ ഹുസൈന്‍ കളമശ്ശേരിയിലെ പാര്‍ട്ടി ഓഫീസിലെത്തിയത്. ഓഫീസിന് മുന്നില്‍ പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്. കോടതി ഉത്തരവ് കിട്ടിയതിന് ശേഷം ഭാവി നടപടി തീരുമാനിക്കുമെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. അതേ സമയം സക്കീര്‍ ഹുസൈന്‍ ഇന്ന് തന്നെ കീഴടങ്ങിയേക്കുമെന്നാണ് സൂചന.

Add Asianetnews as a Preferred SourcegooglePreferred