ഈ ദൃശ്യത്തോടൊപ്പം സാക്ഷി കുറിച്ച വരികള്‍ വായിച്ചാല്‍ ആരും ചിരിച്ച് പോകും. ഷിംലയിലേക്കുള്ള വിമാന യാത്രയില്‍ ആണ് സംഭവം. 

ഷിംല: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തന്‍റെ അവധിക്കാല യാത്രയ്ക്കിടെ പങ്കുവച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. ഷിംലയിലേക്കുള്ള യാത്രയ്ക്കിടെയാണ് സാക്ഷി വീഡിയോ പകര്‍ത്തിയത്. അവധിക്കാലത്തെ കുടുബംത്തോടൊപ്പമുള്ള നിമിഷങ്ങള്‍ക്ക് പകരം തന്‍റെ ഒരു വലിയ ആശങ്ക ആയിരുന്നു അവര്‍ പങ്കുവച്ചത്.

എന്നാല്‍ ഈ ദൃശ്യത്തോടൊപ്പം സാക്ഷി കുറിച്ച വരികള്‍ വായിച്ചാല്‍ ആരും ചിരിച്ച് പോകും. ഷിംലയിലേക്കുള്ള വിമാന യാത്രയില്‍ ആണ് സംഭവം. ദമ്പതികളായിരുന്നു ആ വിമാനം നിയന്ത്രിച്ചിരുന്നത്. യാത്രാമധ്യേ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു എന്നാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് സാക്ഷി കുറിച്ചത്. ഈ വീഡിയോ രസിച്ചും എന്നാല്‍ സാക്ഷിയുടെ വാക്കുകള്‍ക്കെതിരെ പ്രതികരിച്ചും നിരവധി പേര്‍ രംഗത്തെത്തി. 

View post on Instagram