വിവാദ പരാമര്‍ശവുമായി വീണ്ടും ബിജെപി എംപി സാക്ഷി മഹാരാജ്. രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനയ്‌ക്ക് കാരണം മുസ്ലീങ്ങളാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. പ്രസ്താവന വിവാദമായതോടെ ഏകീകൃത സിവില്‍ നിയമം വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന വിശദീകരണവുമായി സാക്ഷി മഹാരാജ് രംഗത്തെത്തി.