ചില കളിക്കാര്‍ക്ക് ലോകകപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ പരിചയ സമ്പത്ത് ഇല്ലാത്തത് ഈജിപ്തിന് തിരിച്ചടിയായെന്നും സലാ.
കസാന്: റഷ്യന് ലോകകപ്പില് ഈജിപ്തിന്റെ മോശം പ്രകടനത്തിന് മാപ്പ് പറഞ്ഞ് സൂപ്പര് താരം മുഹമ്മദ് സലാ. തങ്ങളെ പിന്തുണയ്ക്കാനെത്തിയ ആരാധകര്ക്ക് മുന്നില് മൂന്ന് മത്സരങ്ങളും തോറ്റതില് നിരാശയുണ്ട്. ചില കളിക്കാര്ക്ക് ലോകകപ്പില് മത്സരിക്കാന് ആവശ്യമായ പരിചയ സമ്പത്ത് ഇല്ലാത്തത് ഈജിപ്തിന് തിരിച്ചടിയായെന്നും സലാ.
28 വര്ഷത്തിന് ശേഷം ലോകകപ്പ് യോഗ്യത നേടിയ ഈജിപ്ത് അടുത്ത ലോകകപ്പിലും കളിക്കുമെന്നും സലാ പറഞ്ഞു. രാജ്യാന്തര ഫുട്ബോളില് തുടരുമെന്നും സൂപ്പര് താരം വ്യക്തമാക്കി. അതേസമയം സൗദിക്കെതിരായ തോല്വിക്ക് ശേഷം ഈജിപ്ഷ്യന് ഡ്രെസ്സിംഗ് റൂമില് താരങ്ങള് പരസ്പരം വാക്കേറ്റത്തില് ഏര്പ്പെട്ടതായി റിപ്പോര്ട്ടുണ്ട്.
കളിക്ക് ശേഷം ആദ്യം ടീം ബസില് കയറിയത് സലാ ആയിരുന്നു. ഈ ലോകകപ്പില് രണ്ട് ഗോളുകളാണ് ലിവര്പൂള് മുന്നേറ്റതാരം നേടിയത്.
