. തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവകരുടെ ശന്പളം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
ദില്ലി:രണ്ടാഴ്ച്ചയായി തുടരുന്ന തപാല് സമരം അവസാനിക്കാന് വഴി തുറക്കുന്നു. തപാല് വകുപ്പിലെ ഗ്രാമീണ് ഡാക് സേവകരുടെ ശന്പളം വര്ധിപ്പിക്കാന് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ മാതൃകയിൽ ജി.ഡി.എസ് ജീവനക്കാരുടെ ക്ഷാമബത്ത കാലാകാലങ്ങളിൽ വർദ്ധിപ്പിക്കും . എല്ലാ ഗ്രാം ഡാക് സേവകരേയും ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ , അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നാക്കി തിരിക്കും.
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് കുറഞ്ഞത് 12,000 രൂപ മാസ വേതനവും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 10,000 രൂപ കുറഞ്ഞ വേതനവും നല്കും. 10,000 മുതൽ 14500 രൂപ ശന്പളമായിരിക്കും ഇനി ജിഡിഎസ് ജീവനകാര്ക്ക് ലഭിക്കുക. നിലവിൽ ആറായിരം മുതൽ എണ്ണായിരം രൂപ വരെയായിരുന്നു ശന്പളം
. രാജ്യത്തെ 3.70 ലക്ഷം ഡാക് സേവകർക്ക് പുതിയ പരിഷ്കാരം ഗുണം ചെയ്യും
