ദില്ലി: മാവോയിസ്റ്റുകള്‍ക്കെതിരെ സമാധാന്‍ എന്ന പേരില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. തന്ത്രപരമായി മാവോയിസ്റ്റുകളെ നേരിടാനാണ് പദ്ധതി. മാവോയിസ്റ്റ് ഭീഷണി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ദില്ലിയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഛത്തീസ്ഗഢും ഉത്തര്‍പ്രദേശും അടക്കം പത്തു നക്‌സല്‍ സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഛത്തീസ്ഗഡിലെ സുഖ്മയില്‍ 25 സി ആര്‍ പി എഫ് ജവാന്‍മാരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു യോഗം. 20 വര്‍ഷത്തിനിടെ 2700 സുരക്ഷാ സൈനികരടക്കം 12,000 പേര്‍ക്ക് മാവോയിസ്റ്റ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.