ലക്‌നൗ: മുലായം സിംഗ് യാദവും അഖിലേഷ് യാദവും കടും പിടുത്തം തുടരുന്ന സാഹചര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തുടരുകയാണ്. അഖിലേഷിനെ ഒപ്പം നിര്‍ത്തി രാംഗോപാല്‍ യാദവിനെ തഴയാനുള്ള മുലായത്തിന്റെ നീക്കം അഖിലേഷ് അംഗീകരിച്ചിട്ടില്ല. മുലായവും അഖിലേഷുമായി ഇന്നലെ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനത്തിന്റെ കാര്യത്തില്‍ അഖിലേഷ് വിട്ടുവീഴ്ച്ച ചെയ്തില്ലെന്നാണ് പുറത്ത് വന്ന വിവരം. മുലായവും ഇക്കാര്യത്തില്‍ കടുംപിടുത്തം തുടരുകയാണ്. അഖിലേഷിന്റെ നീക്കം എന്താണെന്നാണ് ഇനി നിര്‍ണ്ണായകം.അഖിലേഷ് യാദവ് വിഭാഗത്തിന്റെ കോണ്‍ഗ്രസുമായുള്ള സഖ്യ നീക്കങ്ങളും ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.