റിവര്‍ പ്ലേറ്റിന്റെ ഇപ്പോഴത്തെ മാനേജറും മുന്‍ അര്‍ജന്റൈന്‍ താരവുമായ മാഴ്‌സെലോ ഗല്ലാര്‍ഡോ ടീമിന്റെ കോച്ചായേക്കും.

ബ്യൂണസ് ഐറിസ്: ലോകകപ്പില്‍ അര്‍ജന്റീനയെ പരിശീലിപ്പിച്ച യോര്‍ഗേ സാംപൗളിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിതീകരണം വന്നില്ലെങ്കിലും ഈ ആഴ്ചയോടെ അദ്ദേഹം പടിയിറങ്ങുമെന്നാണ് അര്‍ജന്റീനയില്‍ നിന്നുള്ള വാര്‍ത്തകള്‍. റിവര്‍ പ്ലേറ്റിന്റെ ഇപ്പോഴത്തെ മാനേജറും മുന്‍ അര്‍ജന്റൈന്‍ താരവുമായ മാഴ്‌സെലോ ഗല്ലാര്‍ഡോ ടീമിന്റെ കോച്ചായേക്കും.

ബുധന്‍ അല്ലെങ്കില്‍ വ്യാഴം ദിസവങ്ങളില്‍ അവസാന ഔദ്യോഗിക തീരുമാനമുണ്ടാവും. എന്നാല്‍ സാംപൗളി മറ്റൊരു കാര്യം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയയെ അറിയിച്ചു. തന്നെ ഇനിയും പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ 2019 കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ് സാംപൗളി അറിയിച്ചത്. 

എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനം ഉണ്ടാവാന്‍ ഇടയില്ല. ആരാധകരും അസോസിയേഷനിലെ ചിലുരം താരങ്ങളും സാംപൗളിക്ക് എതിരാണ്. ഇക്കാരണം കൊണ്ട് തന്നെ സാംപൗളിയെ ഇനിയും പരിഗണിക്കില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സാംപൗളിക്കൊപ്പം അസിസ്റ്റന്റ് കോച്ച് സെബാസ്റ്റിയന്‍ ബെക്കസെസേയും രാജിവച്ചു.

Scroll to load tweet…