പൊടിക്കാറ്റില്‍ വലഞ്ഞ് ഉത്തരേന്ത്യ; ജീവഹാനി 100 കടന്നു

ദില്ലി: പൊടിക്കാറ്റില്‍ വലഞ്ഞ് ഉത്തരേന്ത്യ. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും മധ്യപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് പൊടിക്കാറ്റിന്റെ ശല്യം രൂക്ഷമായത്. ഉത്തര്‍പ്രദേശില്‍ മാത്രം 64 പേര്‍ക്കും രാജസ്ഥാനില്‍ 35 പേര്‍ക്കും ജീവന്‍ നഷ്ടമായത്. പരിക്കേറ്റവരില്‍ പലരുടേയും നില മോശമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 

പടിഞ്ഞാറന്‍ യുപി, ആഗ്ര, ബിന്‍ജോര്‍, സഹാരന്‍പൂര്‍, ബറേലി, റായ് ബറേലി, ഉന്നാവോ, ചിത്രകൂട് എന്നിവിടങ്ങളിലാണ് പൊടിക്കാറ്റിനെ തുടര്‍ന്ന് ആളുകള്‍ കൊല്ലപ്പെട്ടത്. ഈ മേഖലകളിലെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഉത്തരവ് ഇട്ടിട്ടുണ്ട്. 
നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഉത്തര് ഇട്ടിട്ടുണ്ട്. 

പൊടിക്കാറ്റില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ അറിയിച്ചു. മരങ്ങള്‍ വീണും പോസ്റ്റുകള്‍ വീണുമാണ് മരണങ്ങളില്‍ ഏറിയ പങ്കും.