ഇടുക്കി: മറയൂരില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ചന്ദനമരം മോഷണം പോയി. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിനും പൊലീസ് സ്‌റ്റേഷനും ഇടയില്‍ നിന്ന മരമാണ് ഇത്തവണ മോഷ്ടാക്കള്‍ മുറിച്ചത്. വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.