രാമജന്മഭൂമിയോട് ചേര്‍ന്നുള്ള ഹനുമാന്‍ ഗഡിയിലെ മുഖ്യമഹന്ത് ഗ്യാന്‍ദാസ് ബി.ജെ.പിക്കെതിരെയുള്ള നിലപാടാണ് ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെക്കുന്നത്. രാമജന്മഭൂമി തര്‍ക്കം പരിഹരിക്കുമെന്നും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിരുന്നു. പക്ഷെ, ഇപ്പോള്‍ കോടതിയിലെ കേസിന്‍റെ പേരില്‍ ഒഴിഞ്ഞുമാറുകയാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നിയമനിര്‍മ്മാണത്തിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കാനാകും. പക്ഷെ, അക്കാര്യത്തില്‍ ഇനി പ്രതീക്ഷയില്ലെന്ന് അയോദ്ധ്യയിലെ മുഖ്യമഹന്ത് ഗ്യാന്‍ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഗ്യാന്‍ദാസ് ബി.ജെ.പിക്കെതിരെ നിലപാടെടുത്തിരുന്നു. സമാജ് വാദി പാര്‍ടിയാണ് അന്ന് അയോദ്ധ്യയില്‍ വിജയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയെ വിശ്വസിച്ചു. രാമക്ഷേത്രത്തിന്‍റെ പേരില്‍ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് നരേന്ദ്ര മോദിയും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മുഖ്യമഹന്ത് ആരോപിച്ചു
