പയ്യന്നൂര്‍ കുന്നരുവില്‍ മദ്യലഹരിയില്‍ ടിപ്പര്‍ലോറി ഓടിച്ച് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ലോറി ഡ്രൈവര്‍ സന്തോഷിന്റെ അറസ്റ്റു രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 304ഉം 308ഉം ചുമത്തി കുറ്റകരമായ നരഹത്യക്കും കേസെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. അതേസമയം ഗുരുതരമായി പരിക്കേറ്റവരില്‍ ശ്രീജിത് എന്നയാളെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മരിച്ച മൂന്നുവയസ്സുകാരി ആരാധ്യയുടെ അച്ഛനാണ് ശ്രീജിത്ത്. ശ്രീജിതിന്റെ ഭാര്യ ആശയും പരുക്കേറ്റ് ചികിത്സയിലാണ്. അപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.