''കുറ്റാരോപിതർ പുരോഹിതർ ആയതിനാൽ സർക്കാർ അറസ്റ്റ് വൈകിപ്പിക്കുകയാണ്''
ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ ഉയരുന്ന പീഡനക്കേസുകളില്‍ ഇതുവരെയും അറസ്റ്റ് ഉണ്ടാകാത്തതില്‍ വിമര്‍ശനവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ്. കർദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്ന് സാറാ ജോസഫ് പറഞ്ഞു. കുറ്റാരോപിതർ പുരോഹിതർ ആയതിനാൽ സർക്കാർ അറസ്റ്റ് വൈകിപ്പിക്കുകയാണ്. ആലഞ്ചേരി സഭാ അദ്ധ്യക്ഷൻ ആകാൻ യോഗ്യൻ അല്ല. അമ്മ സംഘടന ഇരയോട് ചെയ്തത് തന്നെയാണ് സഭയും ചെയ്യുന്നത്. വൈദികരെ ഉടൻ അറസ്റ്റ് ചെയണമെന്നും സാറാ ജോസഫ്.
