മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേ പേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ചു വിശേഷിച്ചൊന്നും സംഭവിക്കില്ല. ട്രെയിന്‍ പുറം തിരിഞ്ഞിരിക്കുന്നവരെയും വഹിച്ച് മുന്നോട്ടു തന്നെ പോകും

പത്തനംതിട്ട; ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവര്‍ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകള്‍ ട്രെയിനിലുണ്ട്. മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേ പേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ചു വിശേഷിച്ചൊന്നും സംഭവിക്കില്ല. ട്രെയിന്‍ പുറം തിരിഞ്ഞിരിക്കുന്നവരെയും വഹിച്ച് മുന്നോട്ടു തന്നെ പോകും. അതാണ് ചരിത്രമെന്നും ശാരദക്കുട്ടി ഓര്‍മ്മിപ്പിച്ചു.