സാർക്ക് ഉച്ചകോടി ബഹിഷ്കരിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തിന് പിന്തുണ. ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഭൂട്ടാനും പ്രഖ്യാപിച്ചു. ബാംഗ്ലാദേശിന്റെ ആഭ്യന്തരകാര്യത്തിലുള്ള, ഒരു രാജ്യത്തിന്റെ കടന്നുകയറ്റം സാര്‍ക്കിന്റെ വിജയകരമായ നടത്തിപ്പിനുള്ള സാഹചര്യം ഇല്ലാതാക്കിയതായി ബംഗ്ലാദേശ് അറിയിച്ചു. ലോകമെമ്പാടും വളര്‍ന്നുവരുന്ന ഭീകരവാദത്തില്‍ ആശങ്ക രേഖപ്പെടുത്തിയാണ് ഭൂട്ടാനും അഫ്ഗാനിസ്ഥാനും ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സാർക്ക് ഉച്ചകോടി ബഹിഷ്കരിക്കാനുള്ള ഇന്ത്യന്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. എന്നാല്‍ പാക്കിസ്ഥാൻ ഭീകരവാദം പ്രോത്സാഹിക്കുമ്പോള്‍ ഉച്ചകോടി വെറും പാഴ്ശ്രമമാണെന്നാണ് ഇന്ത്യന്‍ നിലപാട്.
