തിരുവനന്തപുരം: മരുന്നുകളുടെ വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ച് എസ്.എ.ടി. ആശുപത്രിയിലെ ഇന്‍ഹൗസ് ഡ്രഗ് ബാങ്ക് (ഐ.എച്ച്.ഡി.ബി.) മരുന്നു വില്‍പനശാല ഒക്‌ടോബര്‍ 10 മുതല്‍ 16 വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതല്ലെന്ന് എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മരുന്നു വില്‍പന ശാലയിലെ സ്റ്റോക്കും കമ്പ്യൂട്ടറില്‍ ഉള്‍ക്കൊള്ളിച്ച മരുന്നുകളടെ എണ്ണവും താരതമ്യപ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കണക്കെടുപ്പ് നടത്തുന്നത്. മെഡിക്കല്‍ കോളേജിലെ പേയിംഗ് കൗണ്ടറില്‍ നിന്നോ കാരുണ്യാ ഫാര്‍മസിയില്‍ നിന്നോ ഈ കാലയളവില്‍ രോഗികള്‍ക്ക് മരുന്ന് വാങ്ങാവുന്നതാണ്. മറ്റ് സ്ഥലങ്ങളില്‍ ലഭ്യമല്ലാത്ത ജീവന്‍ രക്ഷാ മരുന്നുകള്‍ ഐ എച്ച് ഡി ബി മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ടാല്‍ ലഭ്യമാക്കുന്നതാണ്.