ജിദ്ദ: സൗദിയില്‍ വാഹനാപകടങ്ങളുടെ എണ്ണം കുറയുന്നതായി കണക്ക്. നാലു മാസത്തിനിടെ സൗദിയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 1591 പേരാണ്. ദിവസേന ശരാശരി 13 പേര് വീതം വാഹനാപകടങ്ങളില്‍ മരിക്കുന്നതായാണ് കണക്ക്. രാജ്യത്തു കഴിഞ്ഞ നാലു മാസത്തിനിടെ വാഹനാപകടങ്ങളില്‍ 1591 പേര്‍ മരിച്ചതായി ഓദ്യോഗിക കണക്ക്.
മരിച്ചതില്‍ 91 ശതമാനവും പുരുഷന്മാരാണ്. രാജ്യത്തു ദിവസേന ശരാശരി 13 പേര് വീതം വാഹനാപകടങ്ങളില്‍ മരിക്കുന്നതായാണ് കണക്ക്. നാലുമാസത്തിനിടെ രാജ്യത്തു ആകെ 1,28,000 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഈ അപകടങ്ങളില്‍ 8,300 ഓളം പേര്‍ക്കാണ് പരിക്കുപറ്റിയത്. ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മക്ക പ്രവിശ്യയിലാണ്. രാജ്യത്തെ മൊത്തം അപകടങ്ങളില്‍ 30 ശതമാനവും മക്ക പ്രവിശ്യയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
റിയാദ് പ്രവിശ്യയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ആദ്യ നാലു മാസത്തെ അപേക്ഷിച്ചു ഈ വര്‍ഷം ഉണ്ടായ വാഹാനാപകടങ്ങളില്‍ എട്ടു ശതമാനം കുറവുണ്ട്.
