ദമാം: സൗദിയിലെ മുഴുവന്‍ എയര്‍പോര്‍ട്ടുകളുടെയും എയര്‍ നാവിഗേഷന്‍, ഐ.ടി സേവന മേഖലകളുടെയും സ്വകാര്യവല്‍ക്കരണം അടുത്ത വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നു സൗദി സിവില്‍ ഏവിയേഷന്‍ കമ്പനി ചെയര്‍മാന്‍ ഫൈസല്‍ അല്‍ സുഖൈര്‍ പറഞ്ഞു.

സൗദിയിലെ 27 വിമാനത്താവളങ്ങളും കമ്പനികളാക്കി മാറ്റുന്നതിനുള്ള പദ്ധതി അടുത്ത വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാക്കുന്നതിനാണ് ആലോചിക്കുന്നതെന്നു സൗദി സിവില്‍ ഏവിയേഷന്‍ കമ്പനി ചെയര്‍മാന്‍ ഫൈസല്‍ അല്‍ സുഖൈര്‍ അറിയിച്ചു. രണ്ടു ഘട്ടമായാണ് സ്വാകാര്യവല്‍ക്കരണം നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷനു കീഴിലെ സ്വതന്ത്ര കമ്പനികളാക്കിയാണ് എയര്‍പോര്‍ട്ടുകളും മറ്റു മേഘലകളും മാറ്റുക. ഇതിനു ശേഷം കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കും. നാലോളം വിമാനത്താവളങ്ങള്‍ ഈ വര്‍ഷം കമ്പനികളാക്കി മാറ്റും. റിയാദ് എയര്‍പോര്‍ട്ട് ഇതിനകം കമ്പനിയാക്കി മാറ്റിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളുടെ മേലുള്ള പരമാധികാരം നിലനിര്‍ത്തുന്നതിന് വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു ഭാഗം സര്‍ക്കാര്‍ നിലനിര്‍ത്തും.

ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്റെ സ്വകാര്യവല്‍ക്കരണ പദ്ധതി ഒന്നര വര്‍ഷം നീണ്ടുനില്‍ക്കും. എയര്‍പോര്‍ട്ടുളും സപ്പോര്‍ട്ട് സര്‍വീസ് മേഖലയുമാണ് തുടക്കത്തില്‍ സ്വകാര്യവല്‍ക്കരിക്കുക. മുഴുവന്‍ എയര്‍പോര്‍ട്ടുകളുടെയും എയര്‍ നാവിഗേഷന്‍, ഐ.ടി.സേവന മേഘലകളുടെയും സ്വകാര്യവല്‍ക്കരണം അടുത്ത വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നു ഫൈസല്‍ അല്‍ സുഖൈര്‍ പറഞ്ഞു.