സൗദിയിലെ റിക്രൂട്മെന്റ് ഓഫീസുകൾ സ്വകാര്യ സ്ഥാപനങ്ങൾക്കു തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ ജോലിക്കു നല്കുന്ന പദ്ധതിയാണ് അജീർ. ഇതിനു സമാനമായി തൊഴില്‍ സാമൂഹ്യക്ഷേക മന്ത്രാലയം ആശ്രിത വിസയിലുള്ളവർക്കു നിയമാനുസൃതം സ്കൂളുകളിൽ അധ്യാപകരായി ജോലിചെയ്യുന്നതിനും അജീര്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
എന്നാൽ നിരവധി സ്വകാര്യ സ്‌കൂളുകളില്‍ അജീര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വിദേശികളുടെ ആശ്രിതരെ അധ്യാപകരായി ജോലി ചെയ്യിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രാലത്തിന്റെ മുന്നറിയിപ്പ്.
അജീര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ജോലിക്കു വെക്കുന്നത് നിയമ വിരുദ്ദമാണെന്നും ഇത്തരക്കാര്‍ക്കെതിരെ തൊഴില്‍- ഇഖാമ നിയമലംഘനങ്ങളുടെ പേരിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
