കെയ്റോ: ഖത്തറിനെതിരെ ഉപരോധം തുടരുമെന്ന് സൗദി അനുകൂല രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് നീട്ടി നല്‍കിയ 48 മണിക്കൂര്‍ സമയം ഇന്ന് രാവിലെയോടെ അവസാനിച്ച ഘട്ടത്തില്‍ ഈജിപ്തിലെ കെയ്റോയില്‍ നടന്ന സൗദി അനുകൂല രാജ്യങ്ങളുടെ യോഗത്തിലാണ് തീരുമാനം. സാമ്പത്തികവും രാഷ്‌ട്രീയവുമായ ഉപരോധം തുടരാനാണ് തീരുമാനം.

ഉപാധികള്‍ അംഗീകരിക്കില്ലെന്ന തീരുമാനത്തില്‍ ഖത്തര്‍ ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് ഉപരോധം തുടരാനുള്ള തീരുമാനത്തിലേക്ക് സൗദിയും മറ്റ് രാജ്യങ്ങളും എത്തിയത്. മറ്റ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ഇപ്പോള്‍ ഉദ്ദേശമില്ലെന്നും ഖത്തര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ഉപരോധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം അറിയിച്ചു.