റിയാദ്: രാജ്യത്തിന്റെ 87ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ചു. വിവിധ ഗവര്‍ണറേറ്റുകളുടെ നേതൃത്വത്തില്‍ വിപുലമായാണ് എണ്‍പത്തിയേഴാമത് (87) ദേശീയ ദിനം രാജ്യം ഇന്ന് ആഘോഷിച്ചത്.
തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും ദമ്മാമിലും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായായിരുന്നു ദേശീയ ദിനാഘാഷം.
പാര്‍ക്കുകളിലും മൈതാനങ്ങളിലും ഷോപ്പിംഗ് മാളുകളുമെല്ലാം ദേശീയ ദിനത്തോടനുബന്ധിച്ചു വ്യത്യസ്ഥ പരിപാടികളാണ് ഒരുക്കിയിരുന്നത്.
സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഈ വര്‍ഷം സ്ത്രീകള്‍ക്കും അനുമതി നല്‍കിയിരുന്നു.
സൗദി ദേശിയ ദിനം വിവിധ ജി.സി.സി രാജ്യങ്ങളും വിപുലമായി ആഘോഷിച്ചു. വിദേശികള്‍ അവരുടെ എംബസികളിലും കോണ്‍സുലേറ്റുകളിലും എത്തി ആഘോഷങ്ങളില്‍ പങ്കാളികളായി.
