2017 നവംബര്‍ 15 മുതല്‍ ഈ മാസം 25 വരെ നടന്ന പരിശോധനകളില്‍ 10,15,304 നിയമ ലംഘകര്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യ: അഞ്ചര മാസത്തിനിടെ സൗദി അറേബ്യയില് പിടിയിലായ നിയമലംഘകരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. ഇഖാമ, തൊഴില് നിയമ ലംഘകരാണ് പിടിയിലായവരില് ഏറെയും. 2017 നവംബര് മുതലുള്ള കണക്കാണിത്.
അതിര്ത്തികളിലൂടെ നുഴഞ്ഞുകയറാന് ശ്രമിച്ച പതിനയ്യായിരത്തോളം പേരെയും പിടികൂടിയിട്ടുണ്ട്. മതിയായ രേഖകളില്ലാത്തവര്ക്ക് സഹായം ചെയ്തുകൊടുത്ത വിദേശികളടക്കം രണ്ടായിരത്തിലേറെ പേര്ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര് വ്യക്തമാക്കി.
2017 നവംബര് 15 മുതല് ഈ മാസം 25 വരെ നടന്ന പരിശോധനകളില് 10,15,304 നിയമ ലംഘകര് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില് 7,43,056 പേര് ഇഖാമ നിയമലംഘകരാണ്. 1,87,854 പേര് തൊഴില് നിയമലംഘകരും.
രാജ്യത്തിന്റെ അതിര്ത്തി വഴി നുഴഞ്ഞ് കയറാന് ശ്രമിച്ച 14,709 പേരും ഈ കാലയളവില് പിടിയിലായി. ഇഖാമ, തൊഴില് നിയമ ലംഘകര്ക്ക് സഹായം നല്കിയ 1,836 വിദേശികളും 319 സ്വദേശികളും പരിശോധനയില് പിടിയിലായി. പിടിയിലായ നിയമ ലംഘകരെ തുടര് നടപടികള്ക്കായി വിവിധ വകുപ്പുകള്ക്ക് കൈമാറി. അഞ്ചര മാസത്തിനിടെ 2,59,770 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
