റിയാദ്:സൗദിയില്‍ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു. നാല്‍പത് ഡോളറിനു ടൂറിസ്റ്റ് വിസ നല്‍കുന്നതിനാണ് ആലോചനയെന്ന് സൗദി ടൂറിസം പുരാവസ്തു അതോറിറ്റി മേധാവി വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലുള്ള സൗദി എംബസികളില്‍ നിന്നും കോണ്‍സലേറ്റുകളില്‍ നിന്നും ടൂറിസം വിസ അനുവദിക്കുന്നതിനെ കുറിച്ച് പഠനം നടത്തുകയാണെന്ന് സൗദി ടൂറിസം പുരാവസ്തു അതോറിറ്റി മേധാവി സുല്‍താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

നാല്‍പത് ഡോളര്‍ ഈടാക്കി വിസ അനുവദിക്കാനാണ് നീക്കം. നിലവില്‍ എല്ലാ വിഭാഗം വിസകള്‍ക്കും രണ്ടായിരം റിയാലാണ് നിരക്ക്.
ഭീമമായ വിസ ഫീസ് കാരണം വിനോദ സഞ്ചാരികളെ സൗദിയിലേക്ക് ആകര്‍ഷിക്കാത്ത പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് വിസ ഫീസ് കുറക്കാന്‍ ആലോചിക്കുന്നത്. എണ്‍പത് ലക്ഷം ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെ സൗദി അറേബ്യ എല്ലാവര്‍ഷവും സ്വീകരിക്കുന്നു. ഹജ്ജ് ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ഷത്തില്‍ ആറു ശതമാനത്തിന്റെ വര്‍ധനവുണ്ട്.
പദ്ധതികള്‍ വിപുലീകരിച്ചു 2030 ല്‍ ഹജ്ജ് ഉംറ തീര്‍ത്ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താനാണ് സൗദി ലക്ഷ്യമിടുന്നത്.
ഉംറ കര്‍മ്മത്തിനു ശേഷം സൗദിയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനു കൂടി ഇവര്‍ക്ക് അവസരം നല്‍കുന്ന പദ്ദതി ഉടന്‍ നടപ്പിലാക്കും.
ഇതിനായി രാജ്യത്തെ പട്ടങ്ങളിലുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലുമായി20 ലക്ഷം പേര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
