890 ബില്യൺ റിയാല്‍ചിലവും 692 ബില്യൺ റായാല്‍വരവും പ്രതീക്ഷിക്കുന്ന 2017 ലേക്കുള്ള ബജറ്റ് 2016 നെ അപേക്ഷിച്ച 6 ശതമാനം കൂടുതല്‍തുക ചിലവഴിക്കുന്നതാണ്.
2017ല്‍ 480 ബില്യൺ റിയാലാണ് രാജ്യം എണ്ണ വരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നത്. എണ്ണയിതര വരുമാനത്തിലൂടെ 212 ബില്യൺ റിയാലിന്റെ വർദ്ധനവും പ്രതീക്ഷിക്കുന്നു.കഴിഞ്ഞ വര്‍ഷത്തെ ബജറ്റിൽ 327 ബില്യൺ റിയാലിന്റെ കുറവാണ് കണക്കാക്കിയിരുന്നെങ്കിലും 297 ബില്യൺ റിയാലിന്റെ കുറവുമാത്രമാണ് രേഖപ്പെടുത്തിയത്.

1.7 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് 2016ല്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം എണ്ണയിതര മേഖലയില്‍ 2.5 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്.
എന്നാൽ അടുത്ത വർഷം 2 ശതമാനം പ്രാദേശിക ഉത്പാദനത്തില്‍വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2020 ആവുമ്പോഴേക്കും 3 ശതമാനമായി ഇത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നു.
2016 ലെ കണക്കുപ്രകാരം രാജ്യത്തിൻറെ പൊതു കടം 316.5 ബില്യൺ റിയാലാണ്.

ആഗോള തലത്തില്‍എണ്ണ വിലയില്‍കുറവുണ്ടായെങ്കിലും സൗദിയുടെ  സമ്പദ് ഘടന ശക്തമാണെന്ന് ബജറ്റ് അംഗീകരിച്ചു കൊണ്ട് സല്‍മാന്‍രാജാവ് പറഞ്ഞു.