ഫാർമസികൾ അടക്കം ആരോഗ്യ മേഘലയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന് പ്രാധാന്യം നൽകാനാണ് ആരോഗ്യ മന്ത്രാലയവുമായി ഒപ്പുവെച്ച കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രാലയ ഉപദേഷ്ടാവ് മാസിൽ അൽ റൂഖി പറഞ്ഞു.

ഫാർമസികളിൽ ജോലിചെയ്യുന്നവർ ഫർമസിസ്റ്റുകളായിരിക്കണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി ഫർമാസിസൈറ്റുകൾ അല്ലാത്തവർക്കും ഈ മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് തൊഴിൽ മന്ത്രാലയം ശ്രമിക്കുന്നത്.

ഇതിനായി ഇരു മന്ത്രാലയങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ഇതനുസരിച്ചു സൗദിയിലെ മുഴുവൻ ആശുപത്രികളെയും ഫർമാസികളെയും ഓൺലൈൻ മുഖേനെ പരസ്‍പരം ബന്ധിപ്പിക്കും. കൂടാതെ ഡോക്ടർമാർ രോഗികൾക്ക് മരുന്ന് നിർദ്ദേശിച്ചു നൽകുന്ന കുറിപ്പുകൾ കമ്പ്യൂട്ടർവൽക്കരിക്കുകയും ചെയ്യും. അതിനാൽ ഫർമസികളിൽ ഫർമസിസ്റ്റുകൾ അല്ലാത്തവർക്കും ജോലിചെയ്യാൻ അവസരം ഒരുങ്ങും.