സിമന്റ്, കമ്പി എന്നിവയുടെ കയറ്റുമതിക്ക് വീണ്ടും സൗദി സര്‍ക്കാര്‍ അനുമതി നല്‍കി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി കയറ്റുമതിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കി ഉത്തരവായത്.
പ്രാദേശിക വിപണി ലഭ്യത ഉറപ്പാക്കി ബാക്കി വരുന്ന സിമന്റ്, കമ്പിഎന്നിവയുടെ കയറ്റ്മതിക്ക് അനുമതി നല്‍കി സൗദിഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയതായി സൗദി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിന്ന് കയറ്റി അയക്കുന്ന സിമന്റും കമ്പിയും ഉല്‍പ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ പ്രാദേശിക, ആഗോളനിരക്കുകള്‍ തമ്മിലുള്ള വിത്യാസം ഫാക്ടറി ഉടമകളില്‍ നിന്ന് ഈടാക്കും.

കമ്പി, സിമന്റ് കയറ്റുമതിക്കുള്ള ലൈസന്‍സ്ആവശ്യമുള്ള സ്ഥാപനങ്ങള്‍ വാണിജ്യ, വ്യവസായമന്ത്രാലയത്തിലെ പ്രത്യേക വകുപ്പിനെ സമീപിക്കണമെന്നും മന്ത്രാലയം ആവശ്യപെട്ടു. അഞ്ച് വര്‍ഷം മുമ്പ് പ്രാദേശികവിപണിയില്‍ കമ്പി, സിമന്റ് വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ്‌ കയറ്റുമതിക്കുള്ള അനുമതി സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. ഇതോടെപ്രാദേശിക വിപണിയുടെ വര്‍ദ്ധിച്ച ആവശ്യം നിറവേറ്റാന്‍ ഫാക്ടറികള്‍ തങ്ങളുടെ ഉദ്പ്പാദന ശേഷി വന്‍തോതില്‍ കൂട്ടി. ഇതോടെയാണ് രാജ്യത്തെ നിര്‍മ്മാണ മേഖലലയിലുണ്ടായ മാന്ദ്യംമൂലം കെട്ടി കിടക്കുന്ന സിമന്റും കമ്പിയും കയറ്റി അയക്കുന്നതിനുള്ള അനുമതിക്ക് വേണ്ടി ബന്ധപെട്ടവരെ ഫാക്ടറിഉടമകള്‍ സമീപിച്ചത്.