ജൂലൈ മധ്യത്തില്‍ ആഭ്യന്തര തീര്‍ഥാടകരുടെ രജിസ്‍ട്രേഷന്‍ ആരംഭിക്കും.
ജിദ്ദ: ഈ വര്ഷത്തെ ആഭ്യന്തര ഹജ്ജ് പാക്കേജുകള് ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. അനുയോജ്യമായ പാക്കേജുകള് തെരഞ്ഞെടുക്കാന് ഇത് തീര്ഥാടകരെ സഹായിക്കും. ഓഗസ്റ്റ് മൂന്നാം വാരമായിരിക്കും ഇത്തവണത്തെ ഹജ്ജ്.
ജൂലൈ മധ്യത്തില് ആഭ്യന്തര തീര്ഥാടകരുടെ രജിസ്ട്രേഷന് ആരംഭിക്കും. എന്നാല് ഈ മാസം മുപ്പതോടെ അതായത് റമദാന് മധ്യത്തില് തന്നെ ആഭ്യന്തര ഹജ്ജ് പാക്കേജുകളെ കുറിച്ച വിവരങ്ങള് പ്രസിദ്ധീകരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ ഹജ്ജിനു ഏതാണ്ട് ഒരു മാസം മുമ്പായിരുന്നു പാക്കേജുകള് പ്രസിദ്ധീകരിച്ചിരുന്നത്.
പാക്കേജുകള് നേരത്തെ പ്രസിദ്ധീകരിക്കുന്നതിലൂടെ തീര്ഥാടകര്ക്ക് അനുയോജ്യമായ പാക്കേജുകളും സര്വീസ് ഏജന്സികളെയും തെരഞ്ഞെടുക്കാന് മതിയായ സമയം ലഭിക്കും. ഇതിനു മുമ്പ് കഴിഞ്ഞ വര്ഷത്തെ സര്വീസ് ഏജന്സികളുടെ സേവന നിലവാരം വിലയിരുത്തുന്ന റിപ്പോര്ട്ട് മന്ത്രാലയം പ്രസിദ്ധീകരിക്കും.
ഹജ്ജ് വേളയില് ലഭിക്കുന്ന സേവനത്തിനനുസരിച്ചു വിവിധ നിരക്കിലുള്ള പാക്കേജുകള് ലഭ്യമായിരിക്കും. ചിലവ് കുറഞ്ഞ ഹജ്ജ് പാക്കേജുകള്ക്കാണ് ഏറ്റവും കൂടുതല് ഡിമാന്ഡ്. തീര്ഥാടകര്ക്കുള്ള യാത്രാ സൌകര്യം, തമ്പുകള് നിര്ണയിക്കല് തുടങ്ങിയവ രജിസ്റ്റര് ചെയ്യാന് റമദാന് ഒന്ന് മുതല് അഞ്ച് വരെ സര്വീസ് ഏജന്സികള്ക്ക് അവസരം ഉണ്ടായിര്ക്കുമെന്നും മന്ത്രാലയം അറിയിച്ചു.
