സൗദിയിൽ സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്നവരിൽ 90 ശതമാനവും പ്രവാസികളെന്നു ആരോഗ്യ മന്ത്രാലയം
സൗദിയിൽ സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്നവരിൽ 90 ശതമാനവും പ്രവാസികളെന്നു ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ആരോഗ്യ രംഗത്ത് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനു മുന്നോടിയായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കുപ്രകാരം ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റുകൾ എന്നീ തസ്തികകളിൽ സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്നത് 124000 ത്തോളം വിദേശികളാണെന്നു ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു.
എന്നാൽ സ്വകാര്യ ആരോഗ്യ മേഘലയിൽ ജോലി ചെയ്യുന്നത് 12891 സ്വദേശികൾ മാത്രമാണ്. സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന 33840 ഡോക്ടർമാരിൽ 92 ശതമാനവും വിദേശികളാണ്. സ്വകാര്യ ആശുപത്രികളിൽ നഴ്‌സായി ജോലിചെയ്യുന്ന പുരുഷ-വനിതാ ജീവനക്കാരുടെ എണ്ണം 45895 ആണ്.
എന്നാൽ ഇതിൽ സ്വദേശികളുടെ എണ്ണം 2679 മാത്രമാണ്. ഫാർമസിസ്റ്റുകളുടെ എണ്ണത്തിലും വിദേശികൾ സ്വദേശികളേക്കാൾ വളരെക്കൂടുതലാണ്. 21021 വിദേശികൾ ഫാർമസികളിൽ ജോലി ചെയ്യുമ്പോൾ സ്വദേശികൾ 1134 പേർ മാത്രമാണ്. പാരാമെഡിക്കൽ രംഗത്തും വിദേശികളാണ് ഏറ്റവും കൂടുതൽ.>
