റിയാദ്: സ്വദേശികൾക്ക് വിദ്യഭ്യാസ യോഗ്യതക്കനുസരിച്ച് തൊഴില്‍ കണ്ടത്തി നല്‍കാൻ സൗദി. 25 വയസ്സിനുമുകളിൽ പ്രായമുള്ള സ്വദേശികളില്‍ പകുതിയിലേറെ പേരും സെക്കണ്ടറി വിദ്യഭ്യാസ യോഗ്യതയുള്ളവരെന്നു ജനറല്‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റി അറിയിച്ചു. ഇവർക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2017 അവസാനം വരെയുള്ള കണക്കുപ്രകാരം സ്വദേശികളില്‍ 28.1 ശതമാനത്തിലേറെ പേർക്കും യൂണിവേഴ്‌സിറ്റി വിദ്യഭ്യാസ യോഗ്യതയുള്ളവരാണെന്നു ജനറല്‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റി അറിയിച്ചു. സെക്കണ്ടറി തലം വരെ വിദ്യഭ്യാസം നേടുന്നവരില്‍ കുടുതലും ആണ്‍ കുട്ടികളാണന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വദേശികളുടെ വിദ്യഭ്യാസ യോഗ്യതക്കനുസരിച്ച് തൊഴില്‍ കണ്ടത്തി നല്‍കുന്നതിനു വിവിധ മന്ത്രാലയങ്ങള്‍ വിപുലമായ പദ്ദതികളാണ് ആസുത്രണംചെയ്തിട്ടുള്ളത്. പഠനം പൂര്‍ത്തിയാക്കുന്ന മുറക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി സെക്കണ്ടറി തലത്തിൽവെച്ച്തന്നെ സ്വദേശികൾക്കു വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കിവരുന്നു. വിദേശികള്‍ ചെയ്യുന്ന പല തൊഴിൽ മേഘലയിലും സ്വദേശികളെ പ്രാപ്തരാക്കുന്നതിനാണ് പദ്ദതി. സ്വദേശിവത്കരണ പക്രിയയുടെ ഭാഗമായും മറ്റും അഞ്ച ലക്ഷം വിദേശികള്‍ക്ക് കഴിഞ്ഞവര്‍ഷം തൊഴില്‍ നഷ്ടമായി്ട്ടുണ്ടെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കാലയളവില്‍ ഒന്നരലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു. ഈ വർഷം കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്നാണ് വിലയിരുത്തല്‍.