മനാമ: ഖത്തറിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ സൗദി സഖ്യരാജ്യങ്ങൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ബഹ്‌റൈനിലെ മനാമയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ഖത്തറിന്‍റെ സമ്പത് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നിയന്ത്രണങ്ങളാകും ജിസിസി രാജ്യങ്ങൾ കൊണ്ടുവരികയെന്ന് അറബ് ദിനപത്രമായ അൽ ഹയാത് റിപ്പോർട്ട് ചെയ്തു. ഉപരോധം പിൻവലിക്കുന്നതിന് സൗദി സഖ്യരാജ്യങ്ങൾ മുന്നോട്ടുവച്ച ഉപാധികൾ ഖത്തർ നേരത്തെ തള്ളിയിരുന്നു.