റിയാദ്: സൗദിയുടെ എൺപത്തിയേഴാമത് (87) ദേശീയ ദിനം ആഘോഷിക്കുന്നതിനായി വിവിധ ഗവർണറേറ്റുകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി പാർക്കുകളും നിരത്തുകളും ഷോപ്പിംഗ് മാളുകളുമെല്ലാം വർണാഭമാക്കി. സൗദി ദേശിയ ദിനം വിവിധ ജി.സി.സി രാജ്യങ്ങളും വിപുലമായാണ് ആഘോഷിക്കുന്നത്.
യു. എ ഇയിലും കുവൈറ്റിലും ബഹ്‌റൈനിലും സൗദി ദേശിയ ദിനത്തോട് അനുബന്ധിച്ചു വിവിധ പരിപാടികൾ നടക്കും. സൗദി ദേശിയ ദിനം പൊതു അവധിയായിരിക്കുമെന്നു ഒമാൻ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയിലെ വിവിധ രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റകളും വിപുലമായാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.
ദേശീയ ദിനമായ ശനിയാഴ്ച വാരാന്ത്യ അവധിയായതിനാൽ വിദ്യാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഞാറാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
