സൗദിയിൽ വാഹനങ്ങളുടെ അമിത വേഗത കണ്ടെത്തുന്നതിനു കൂടുതൽ ക്യാമറകള്‍ സ്ഥാപിക്കുന്നു. കിഴക്കൻ പ്രവിശ്യയിൽ റോഡപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ ക്യാമറകള്‍ സ്ഥാപിക്കുന്നത്.
വാഹനങ്ങളുടെ അമിത വേഗത കണ്ടെത്തുന്നതിനായി ദമ്മാം ജുബൈല്‍ ഹൈവേയില്‍ സഞ്ചരിക്കുന്ന 31 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യാ ട്രാഫിക് സുരക്ഷാ സമിതി മേധാവി എന്‍ജിനീയര്‍ സുല്‍ത്വാന്‍ അല്‍സഹ്‌റാനി അറിയിച്ചു.
റോഡപകടങ്ങള്‍ കുറച്ചു കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷണാര്‍ത്ഥം ഇത്രയും സാഹിര്‍ ക്യാമറകള്‍ സ്ഥാപിച്ചത്. മറ്റു ഹൈവേകളിലും ഇത്തരത്തിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും.
കിഴക്കന്‍ പ്രവിശ്യയില്‍ റോഡപകടങ്ങള്‍ കുറച്ചു കൊണ്ടു വരുന്നതിനുള്ള മാര്‍ഗങ്ങൾ പഠിക്കാനും അവ നടപ്പിലാക്കാനും പ്രവിശ്യാ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദശിച്ചിരുന്നു.
കഴിഞ്ഞ വർഷം പ്രവിശ്യയില്‍ പേരാണ് റോഡപകടങ്ങൾ മൂലം മരിച്ചത്. എന്നാൽ ട്രാഫിക് നിയമങ്ങൾ ശക്തമാക്കിയതിനാൽ റോഡപകടങ്ങളും നിയമ ലംഘനങ്ങളും കുറച്ചു കൊണ്ട് വരുന്നതിനു സാധിച്ചിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.
