സൗദിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ചില്ല 85 സ്വകാര്യ സ്കൂളുകൾ പൂട്ടി
സൗദിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിക്കാത്ത 85 സ്വകാര്യ സ്കൂളുകൾ പൂട്ടി. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് പുറത്തിറക്കിയ നിബന്ധനകൾ നടപ്പിലാക്കാനാകില്ലെന്ന് സ്കൂൾ ഉടമകൾ അറിയിച്ചതോടെയാണ് മന്ത്രാലയം സ്കൂളുകളുടെ ലൈസന്‍സ് റദ്ദാക്കിയത്.
സ്വകാര്യ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിനു വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് സ്‌കൂള്‍ ഉടമകള്‍ സ്കൂൾ ലൈസന്‍സ് റുദ്ദു ചെയ്യാൻ നിർബന്ധിതരായത്.
സൗദിയുടെ വിവിധ ഭാഗങ്ങളിലായി സ്വകാര്യമേഖലിയില്‍ 6272 സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂകളുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ നിലവാരം സംബന്ധിച്ച മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പല സ്കൂളുകളും പ്രവർത്തിച്ചിരുന്നത് മന്ത്രാലയത്തിന്റെ നിബന്ധന പ്രകാരമുള്ള കെട്ടിടത്തിൽ ആയിരുന്നില്ല.
നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തതോടപ്പം നിരവധി വിദേശികളുടെ കുടുംബങ്ങള്‍ സ്വദേശത്തേക്കു മടങ്ങിയതും സ്വകാര്യ സ്‌കുകളുകള്‍ക്ക് തിരിച്ചടിയായി. ഇത് ചില സ്കൂളുകളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചു.
അതേസമയം വിദേശികളുടെ മക്കളുടെ വിദ്യഭ്യാസത്തിനായി ഉന്നത നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി പ്രത്യേക പദ്ധതി സർക്കാർ തലത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്.
