എന്നാല്‍ ഇതിനുള്ള കാരണം വ്യക്തമല്ല. കോഴിക്കോട്ടെക്കും കൊച്ചിയിലെക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ പെടും.

ജിദ്ദ, റിയാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള പല സര്‍വീസുകളും എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു. ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് വെള്ളി ഞായര്‍ എന്നീ ദിവസങ്ങളില്‍ നടത്തിയിരുന്ന സര്‍വീസുകളും തിരിച്ചു തിങ്കള്‍, ശനി എന്നീ ദിവസങ്ങളില്‍ നടത്തിയിരുന്ന സര്‍വീസുകളും റദ്ദാക്കി. ഹൈദരാബാദ് വഴി മുംബെയിലെക്കും തിരിച്ചുമുള്ള രണ്ട് സര്‍വീസുകള്‍ വീതം റദ്ദാക്കി. റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് ചൊവ്വാഴ്ചയും തിരിച്ചു ബുധനാഴ്ചയും ഉണ്ടായിരുന്ന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കൂടാതെ റിയാദ് മുംബെ റൂട്ടില്‍ രണ്ടും, റിയാദ് ഡല്‍ഹി റൂട്ടില്‍ ഒന്നും സര്‍വീസുകള്‍ റദ്ദാക്കി. ഓപ്പറേഷന്‍ സംബന്ധമായ കാരണങ്ങളാല്‍ ഒക്ടോബര്‍ മുപ്പത്തിയൊന്നു മുതല്‍ സര്‍വീസ് നടത്തില്ല എന്നാണു എയര്‍ ഇന്ത്യ സര്‍ക്കുലറില്‍ പറയുന്നത്. യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് ഇനിയും വ്യക്തമല്ല. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തവര്‍ ഉടന്‍ ബന്ധപ്പെട്ട ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെടണം എന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യക്ക് പുറമേ ജെറ്റ് എയര്‍വേയ്‌സും സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ദമാമില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ പെടും.