ജിദ്ദ: സൗദിയിൽ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന വിദ്യാര്‍ത്ഥികൾക്കെതിരെ നിയമം ശക്തമാക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ ഗുരുതരമായ നിയമ ലംഘകരില്‍ ഉള്‍പ്പെടുത്തി നടപടി സ്വാകരിക്കാന്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നത്.
ഏതെങ്കിലും വിദ്യാര്‍ത്ഥി സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി വ്യക്തമായാല്‍ ആ വിദ്യാര്‍ത്ഥിയെ സുരക്ഷാ ഉദ്യോഗസ്ഥരെ നേരിട്ട് വിദ്യാഭ്യാസ സ്ഥാാപത്തിലേക്കു വിളിച്ചു വരുത്തി അവര്‍ക്കു കൈമാറാവുന്ന തരത്തിലാണ് പുതിയ നിയമം വരുന്നത്. വിദ്യാര്‍ത്ഥികളെ പോലീസിനു നേരിട്ട് ഏല്‍പിക്കണമെങ്കില്‍ വിദ്യാര്‍ത്ഥി കുറ്റകൃത്യം ചെയ്തതായുള്ള കൃത്യമായ വിരവും തെളിവും ഉണ്ടായിരിക്കണം.
വിദ്യാര്‍ത്ഥി ചെയ്ത കുറ്റ കൃത്യം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രത്യേക മാര്‍ഗനിര്‍ദേശക സമിതി പരിശോധിച്ചു വേണം വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിക്കേണ്ടതെന്നു ഇതു സംബന്ധിച്ചുള്ള കരട് നിയമത്തില്‍ പറയുന്നു. നിയമ ലംഘനം നടത്തുന്ന വിദ്യാര്‍ത്ഥിയെ ശിക്ഷാ നടപടിയെന്നോണം രണ്ടു വർഷത്തേക്ക് സ്ഥാപനത്തില്‍ നിന്നും പുറത്താക്കും. ശിക്ഷാ നടപടിക്കു ശേഷം തിരിച്ചു വരുന്ന വിദ്യാര്‍ത്ഥിയില്‍ നിന്നും ഭാവിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലന്നുള്ള രേഖാമുലമുള്ള ഉറപ്പ് വാങ്ങണം.
ഭീകര പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നെറ്റ്‌വർക്ക് ശൃംഖല നിര്‍മിക്കല്‍, അവ കംപ്യൂട്ടറുകളിലും മറ്റു സൂക്ഷിക്കല്‍, ഭീകരവാദികളുടെ ആശയം പ്രചരിപ്പിക്കല്‍, രാജ്യത്തിന്റ സുരക്ഷയ്‌ക്കോ, സാമ്പത്തിക ഭദ്രതയ്‌ക്കോ ഭീഷണിയാകുന്ന വെബ് സൈറ്റ് സന്ദർശിക്കൽ, രാജ്യത്തെ പൊതു സമൂഹം ഇഷ്ടപ്പെടാത്ത വിവരങ്ങളോ ചിത്രങ്ങളോ കംപ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും സൂക്ഷിക്കല്‍, മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തല്‍, അപകീര്‍ത്തിപെടുത്തല്‍ തുടങ്ങിയവയെല്ലാം സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടും. അടുത്ത വര്‍ഷം മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുത്താനാണ് വിദ്യഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്ന
