തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതംബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി എസ്ബിഐ രണ്ട് കോടി അന്‍പത് ലക്ഷം രൂപ സംഭാവന നല്‍കി. സംഭാവനയുടെ ചെക്ക് എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കിട്ടരാമന്‍, എസ്ബിഐ ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി. മുരളീധരന്‍, സ്റ്റാഫ് യൂണിയന്‍ പ്രസിഡന്‍റ് ഫിലിപ്പ് കോശി എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

സര്‍ക്കിള്‍ ജനറല്‍ മാനേജര്‍മാരായ അശോക് കുമാര്‍ പീര്‍, ആലോക് കുമാര്‍ ശര്‍മ , ജെ.കെ തക്കര്‍, ഡെവലപ്പ്മെന്‍റ് ഓഫീസറായ ഷെയ്ക് മെഹബൂബ് എന്നിവരും സന്നിഹിതരായിരുന്നു. കേരളത്തിലെ എസ്ബിഐ ശാഖകളിലും, ഓഫീസുകളിലും ജോലിച്ചെയ്യുന്ന എല്ലാ ഓഫീസര്‍മാരും, സ്റ്റാഫംഗങ്ങളും നല്‍കിയ തങ്ങളുടെ ഒരു ദിവസത്തെ വേതനം സമാഹരിച്ചാണ് ഈ തുക സംഭാവന ചെയ്തത്.