ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി നൈനിറ്റാള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു. ഉത്തരാഖണ്ഡിലെ കേന്ദ്ര ഇടപെടല്‍ തിടുക്കത്തിലായിപ്പോയെന്നും, ഒരു സാധ്യതയും അവശേഷിക്കാത്തപ്പോള്‍ അവസാനത്തെ നടപടിയാണ് രാഷ്ട്രപതി ഭരണമെന്നും കോടതി വിമര്‍ശിച്ചിരുന്നിരുന്നു.
കേസിന്‍റെ തുടര്‍നടപടികള്‍ നൈനിറ്റാള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പുരോഗമിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ ആന്ധ്രപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയത്. ഇതുസംന്ധിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അറക്കി. നൈനിറ്റാള്‍ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ഉത്തരാഖണ്ഡില്‍ കോടതി മേല്‍നോട്ടത്തില്‍ വിശ്വാസവോട്ട് തേടുന്നത് കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കി സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ച സാഹചര്യത്തില്‍ കേസ് മെയ് ആറിലേക്ക് മാറ്റിവെച്ചു.
