ദില്ലി: ഐഎസ്ആർഒ ചാരക്കേസിൽ ഒടുവിൽ നമ്പി നാരായണന് നീതി. ഐഎസ്ആർഒ ചാരകേസിൽ നമ്പി നാരായണനെതിരെയുണ്ടായ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഡികെ ജയിൻ അദ്ധ്യക്ഷനായ സമിത‌ക്ക് സുപ്രീംകോടതി രൂപം നൽകി. നമ്പിനാരായണന്റെ നഷ്ടപരിഹാരതുക 50 ലക്ഷമാക്കി ഉയർത്തി.

സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത‌രജ്ഞനെ സംശയത്തിന്റെ നിഴലിൽ നിർത്തിയത് ഗുരുതരമായ പിഴവാണെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. നമ്പിനാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു. അത‌് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്ന് കോടതി പറഞ്ഞു. ചാരകേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാനാണ് റിട്ട ജസ്റ്റിസ് ഡികെ ജയിൻ അദ്ധ്യക്ഷനായ സമിതിക്ക് രൂപം നൽകിയത്. അന്വേഷ ഉദ്യോഗസ്ഥരായ സിബി മാത്യൂസ് , കെകെ ജോഷ്വാ, എസ് വിജയൻ എന്നിവരുടെ പങ്കിനെ കുറിച്ചും അന്വേഷണം വേണോ എന്നതും ജസ്റ്റിസ‌ ഡികെ ജയിൻ സമിതി തീരുമാനിക്കും. സമിതിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ ഉണ്ടാകും. നമേപി നാരായണന്റെ നഷ്ടപരിഹാര തുക 50 ലക്ഷമായും കോടതി ഉയർത്തി.

കേസിൽ വാദം കേൾക്കുന്നതിനിടെ നന്പി നാരായണന് കസ്റ്റഡി പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അന്വേഷണത്തിന് തയ്യാറാണെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ അത് കോടതി അംഗീകരിച്ചില്ല. നമ്പി നാരായണന്റെ നഷ്ടപരിഹാരതുക സംസ്ഥാന സർക്കാരാണ് നൽകേണ്ടത്. അത‌ എട്ട് ആഴ്ചക്കുള്ളിൽ നൽകണം. ജസ്റ്റിസ‌ ഡികെ ജയിൻ അദ്ധ്യക്ഷനായ സമിതിയുടെ ചെലവുകൾ കേന്ദ‌ര സർക്കാരാണ് നൽകേണ്ടത്. സമിതിയുടെ പ്രവർത്ത‌ന് ആവശ്യമായ സൗകര്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കണമെന്നും വിധിയിൽ പറയുന്നു.